മുന്‍  ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ  മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു

തിരുവനന്തപുരം- മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവ്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ മൂന്നു മാസത്തേക്കാണ് നിയമനം. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുകയാണ് പ്രധാന ചുമതല. ആരോഗ്യസെക്രട്ടറിയുമായി കൂടിയാലോചിച്ചായിരിക്കും പ്രവര്‍ത്തനം. ടൂറിസം വകുപ്പില്‍നിന്ന് വാഹനം ലഭ്യമാക്കും. ശമ്പളം ഉണ്ടാകില്ലെന്നാണ് വിവരം.
 

Latest News