Sorry, you need to enable JavaScript to visit this website.

മുംബൈയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

മുംബൈ- മുംബൈയിൽ കനത്ത മഴ തുടരുമെന്ന പ്രവചനത്തെ തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മുൻകരുതലുകൾ സ്വീകരിക്കണമെന്നും കടൽത്തീരത്തേക്ക് പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചില ബസ് സർവീസുകൾ വഴി തിരിച്ചുവിട്ടു. നഗരത്തിലെ അലർട്ട് ലെവൽ ഓറഞ്ചിൽനിന്ന് റെഡ് ആയി ഉയർന്നു. താനെ, പാൽഘർ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ മറ്റ് തീരദേശ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്.

 

Tags

Latest News