ന്യൂദല്‍ഹി- സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 91.46% വിജയശതമാനം.കഴിഞ്ഞ വര്‍ഷം 91.10% വിദ്യാര്‍ത്ഥികളായിരുന്നു ഉപരിപഠനത്തിന് അര്‍ഹത നേടിയത്. ഇക്കൊല്ലം വിജയശതമാനത്തില്‍ 0.36% വര്‍ധനവുണ്ട്. ഇത്തവണ വിജയശതമാനത്തില്‍ പെണ്‍കുട്ടികളാണ് മു്മ്പില്‍. 93.31% പെണ്‍കുട്ടികള്‍ പരീക്ഷയില്‍ വിജയം നേടിയപ്പോള്‍ 90.14% ആണ്‍കുട്ടികളാണ് വിജയിച്ചത്.
ഈ വര്‍ഷം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ മൊത്തം 2.23 % വിദ്യാര്‍ത്ഥികള്‍ അല്ലെങ്കില്‍ 41,804 കുട്ടികള്‍ 95% കൂടുതല്‍ മാര്‍ക്ക് നേടിയിട്ടുണ്ട്.കേരളത്തില്‍ തിരുവനന്തപുരം ജില്ലയ്ക്കാണ് വിജയശതമാനം കൂടുതല്‍.99.28% ആണ് വിജയശതമാനം.18,73,015 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 17,13,121 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.