കൊച്ചാപ്പ സ്വപ്‌നയെ ഫോണില്‍ വിളിച്ചത്  കൊച്ചുവര്‍ത്തമാനം പറയാനല്ല-അഡ്വ ജയശങ്കര്‍

ആലുവ-'സ്വപ്ന സുരേഷ് ജലീല്‍ കൊച്ചാപ്പയെ നിരന്തരം ഫോണില്‍ വിളിച്ചതും കൊച്ചാപ്പ സ്വപ്ന സുന്ദരിയെ തിരിച്ചു വിളിച്ചതും കൊച്ചു വര്‍ത്തമാനം പറയാനല്ല, കൊഞ്ചിക്കുഴയാനുമല്ല. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുടുന്നതിനെ പറ്റി ആശങ്ക രേഖപെടുത്താന്‍ പോലും ആയിരുന്നില്ല. മറിച്ച് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ സാങ്കേതിക സഹായത്തോടെ കേരള/ ഗാന്ധി/കലിക്കറ്റ് സര്‍വകലാശാലകളില്‍ ഡിപ്ലോമാറ്റിക് ഗോള്‍ഡ് ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു' ജയശങ്കര്‍ കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 'സ്വപ്നയും കെ.ടി ജലീലും തമ്മില്‍ ജൂണ്‍ മാസത്തില്‍ 8 തവണ ഫോണ്‍ വിളി നടന്നത് പ്രവാസികളുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ ആണെന്ന് ഉറപ്പുള്ളവരാണ് നമ്മളില്‍ 99.99% പേരും', 'അതെ ജലീല്‍ വിളിച്ചു. അതിലെന്താണ് തെറ്റ്. ഫോണ്‍ എന്ന് പറയുന്ന സാധനം വിളിക്കാനുള്ളതാണ്. ...മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടത് ഉള്ളൂ..ഞെട്ടില്ല വട്ടയില...ബാക്കി നാളെ' എങ്ങനെ പോകുന്നു കമന്റുകള്‍. മിക്കതും സര്‍ക്കാരിനെ കളിയാക്കുന്നതായിരുന്നു.ഇതിനുമുന്‍പും ജയശങ്കര്‍ സ്വര്‍ണക്കടത് കേസില്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
 

Latest News