കേരളത്തില്‍ കോവിഡ് കൂടുതല്‍ വ്യാപിക്കാന്‍ സാധ്യത; പത്ത് ദിവസത്തിനകം അരലക്ഷം കിടക്കകള്‍ ഒരുക്കും

തിരുവനന്തപുരം- സംസ്ഥാനത്ത് വരുന്ന ആഴ്ചകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു.

കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും റിവേഴ്‌സ് ക്വാറന്റൈന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍മാരെ സഹായിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

പഞ്ചായത്തുകളില്‍ കുറഞ്ഞത് 100 കിടക്കകളുള്ള ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മന്റെ സെന്ററുകളും നഗരങ്ങളിലെ വാര്‍ഡുകളില്‍ 50 കിടക്കകളുള്ള കേന്ദ്രങ്ങളുമാണ് ഏര്‍പ്പെടുത്തുന്നത്. പത്ത് ദിവസത്തിനകം സൗര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

 

Latest News