ചിക്കാഗോ- അമേരിക്കയില്‍ ആദ്യമായി പരീക്ഷണത്തിലുള്ള കോവിഡ് മരുന്ന് പ്രത്യാശ പടര്‍ത്തുന്ന ഫലം നല്‍കിയതായി റിപ്പോര്‍ട്ട്.
പരീക്ഷണത്തിനു സന്നദ്ധരായി മുന്നോട്ടുവന്ന 45 പേരിലാണ് ബയോടെക് സ്ഥാപനമായ മോഡേണ വികസിപ്പിച്ച മരുന്ന് പരീക്ഷിക്കുന്നത്. രണ്ട് ഡോസ് മരുന്ന് സ്വീകരിച്ചവരില്‍ വൈറസിനെ കൊല്ലുന്ന ആന്റിബോഡികള്‍ കൂടിയ തോതില്‍ കണ്ടുവെന്ന് ഗവഷകര്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് മുക്തി നേടിയവരില്‍ കണ്ടതിനേക്കാള്‍ കൂടിയ തോതിലുള്ള ആന്റിബോഡിയാണ് മരുന്ന് പരീക്ഷിച്ചവരില്‍ കാണപ്പെട്ടത്.
മരുന്ന് സ്വീകരിച്ചവരില്‍ ആര്‍ക്കും തന്നെ വലിയ തോതിലുള്ള പാര്‍ശ്വഫലങ്ങളില്ലെങ്കിലും പകുതിയിലേറെ പേര്‍ക്ക് തളര്‍ച്ചയും തലവേദനയും പേശീ വേദനയും അനുഭവപ്പെട്ടു.






