ഇന്ത്യയില്‍ മുപ്പതിനായിരത്തോളം പേര്‍ക്ക് കൂടി കോവിഡ്; റെക്കോര്‍ഡ് വര്‍ധന

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് പ്രതിദിന വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,429 കോവിഡ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 9,36,181 ആയി.

582 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 24,309 ആയി വര്‍ധിച്ചിട്ടുമുണ്ട്.

5,92,031 പേരാണ് ഇതിനകം രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ 3,19,840 ആക്ടീവ് കേസുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  
 

 

Latest News