Sorry, you need to enable JavaScript to visit this website.

സ്വപ്നയെ വിളിച്ചത് അസമയത്തല്ല, പറഞ്ഞത് ഒഫീഷ്യൽ കാര്യങ്ങൾ മാത്രം-മന്ത്രി ജലീൽ

തിരുവനന്തപുരം- യു.എ.ഇ കോൺസൽ ജനറൽ പറഞ്ഞത് അനുസരിച്ചാണ് സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ. അവർ പറഞ്ഞത് അനുസരിച്ചാണ് കിറ്റ് ലഭിച്ചതെന്നും ഇതനുസരിച്ച് ആയിരത്തോളം കിറ്റുകൾ ലഭിച്ചുവെന്ന് കെ.ടി ജലീൽ പറഞ്ഞു. കിറ്റിനുള്ള ബിൽ തുക ലഭ്യമാക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌നയുമായി ഫോണിൽ വിളിച്ചിരുന്നുവെന്നും ജലീൽ പറഞ്ഞു. വിളിച്ചത് അസമയത്ത് അല്ലെന്നും ഒഫീഷ്യൽ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും ജലീൽ പറഞ്ഞു. കോൺസൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്‌ന തന്നോട് സംസാരിച്ചത്. തന്റെ ഗൺമാനും എടപ്പാൾ സ്വദേശിയാണ്. അദ്ദേഹവും നേരത്തെ കൺസ്യൂമർ ഫെഡിൽ ജോലി ചെയ്തിരുന്നു. അതനുസരിച്ചാണ് ഗൺമാൻ നാസറും സ്വപ്‌നയുമായി ബന്ധപ്പെട്ടത്. എല്ലാവരുടെയും ഓഫീസുകളിൽ യു.എ.ഇയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്വപ്‌ന തന്നെയാണ് വരാറുള്ളത്. കൗൺസൽ ജനറലാണ് സ്വപ്‌നയോട് ബന്ധപ്പെടാൻ പറഞ്ഞത്. അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. യു.എ.ഇ കോൺസുലേറ്റാണ് കിറ്റിനുള്ള തുക നൽകിയത്. സ്വപ്‌ന സുരേഷിനെ വിളിച്ചത് എല്ലാം രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ നീണ്ടുനിന്നിട്ടുള്ളൂ. ഭക്ഷ്യകിറ്റ് സജ്ജീകരിക്കാനാണ് ഒൻപത് തവണയും വിളിച്ചത്. സ്വപ്‌ന സർക്കാറിന്റെ ജീവനക്കാരിയല്ല. സർക്കാർ ഔട്ട്‌സോഴ്‌സ് ചെയ്ത കമ്പനിയിൽ ജോലി ചെയ്തയാൾ എങ്ങിനെയാണ് സർക്കാറിന്റെ ജീവനക്കാരിയാകുക എന്നും ജലീൽ ചോദിച്ചു.

 

Latest News