കൊല്ലം സ്വദേശി ജുബൈലില്‍ കോവിഡ് ബാധിച്ചു മരിച്ചു.

ദമാം- കൊല്ലം കിഴക്കേ കല്ലട ശിങ്കാരപള്ളി വാർഡിൽ കാഞ്ഞിരതുണ്ടിൽ വീട്ടിൽ ജോൺസൻ (50)  ജുബൈലില്‍ കൊവിദ് ബാധിച്ചു മരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു സ്വകാര്യ കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹത്തിനു പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരു മാസമായി ജുബൈല്‍ ജനറല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.  ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ആരോഗ്യ നില വഷളാവുകയും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തു. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള  നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

 

Latest News