നടന്‍ പി. ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം- പ്രമേഹം മൂര്‍ഛിച്ച് നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍. വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.   ഭാര്യ ശ്രീലതയും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും തേടിയെത്തിയിരുന്നു.

 

Latest News