മുംബൈ- ലോക സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ആറാം സ്ഥാനത്തെത്തി. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിനേയും ആല്‍ഫബെറ്റ് സഹസ്ഥാപകരായ സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവരേയും മറികടന്നാണ് അദ്ദേഹം ഈ സ്ഥാനത്തെത്തിയത്.
അമേരിക്കന്‍ ഓഹരി വിപണിയില്‍ ഇടിവുണ്ടായതോടെ ലാറി പേജിന്റെ ആസ്തി 71.6 ബില്യണ്‍ ഡോളറായും ബ്രിയാന്‍േറത് 69.4 ബില്യണ്‍ ഡോളറായും കുറഞ്ഞിരുന്നു. ഇലോണ്‍ മസ്‌കിന്റെ ആസ്തി 68.6 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്. ഇതാണ് മുകേഷിന് ഗുണമായത്.
കഴിഞ്ഞയാഴ്ച വാരന്‍ ബഫറ്റിനെ മറികടന്ന് മുകേഷ് അംബാനി എട്ടാം സ്ഥാനത്തെത്തിയിരുന്നു.
ജിയോയില്‍ ഫേസ്ബുക്ക്, സില്‍വര്‍ലേക്ക്, ക്വാല്‍കോം തുടങ്ങിയ കമ്പനികള്‍ നിക്ഷേപം നടത്തിയതോടെ റിലയന്‍സിന്റെ ഓഹരി വില കുതിക്കുകയായിരുന്നു. ഇതാണ് അംബാനിക്ക് തുണയായത്.