സത്യത്തെ തോല്‍പിക്കാനാവില്ല- സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍- സത്യത്തെ വേദനിപ്പിക്കാം, പക്ഷെ തോല്‍പിക്കാനാവില്ല- സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് തീരുമാനം വന്ന് മിനിട്ടുകള്‍ക്കകം സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തു.
42 കാരനായ സച്ചിന്‍ പൈലറ്റ് രണ്ട് ദിവസത്തിനിടെ ആദ്യമായി നടത്തുന്ന പരസ്യ അഭിപ്രായ പ്രകടനം. ആരും വീടുവിട്ടുപോകാന്‍ ആഗ്രഹിക്കില്ല, പക്ഷെ നിരന്തരമായ അവഹേളനവും അധിക്ഷേപവും സഹിച്ച് എത്രകാലം തുടരാന്‍ കഴിയും- രണ്ടുദിവസം മുമ്പ് അദ്ദേഹം പറഞ്ഞു.
സച്ചിന്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തേക്കെന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. സച്ചിനെ സ്വാഗതം ചെയ്ത് ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്.

 

Latest News