Sorry, you need to enable JavaScript to visit this website.
Thursday , January   20, 2022
Thursday , January   20, 2022

ഉത്രയെ കൊന്നത് ഞാന്‍ തന്നെ, കുറ്റം സമ്മതിച്ച് സൂരജ്

പത്തനംതിട്ട- ഞാനാണ് ചെയ്തത്, ഞാനാണ് ചെയ്തത്- അഞ്ചല്‍ ഉത്ര വധക്കേസില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റം സമ്മതിച്ച്  ഭര്‍ത്താവ് സൂരജ്.  തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജിന്റെ കുറ്റസമ്മതം.

\എന്നാല്‍ എന്തിനാണ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ അങ്ങനയൊന്നുമില്ല എന്നായിരുന്നു പ്രതികരണം.

കൊലപാതകത്തിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. കൊല്ലാന്‍ വേണ്ടി തന്നെയാണ് പാമ്പിനെ വാങ്ങിയതെന്നും രണ്ട് പാമ്പുകളെ വാങ്ങിയിട്ടുണ്ടെന്നും സൂരജ് സമ്മതിച്ചു. അതേസമയം, കൃത്യത്തില്‍ അച്ഛനും അമ്മയ്ക്കും പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും കരഞ്ഞുകൊണ്ട് പറഞ്ഞു.
ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതിയുണ്ടാകരുതെന്നായിരുന്നു രണ്ടാംപ്രതി സുരേഷിന്റെ പ്രതികരണം. തനിക്കും ഒരു പെണ്‍കുട്ടിയുണ്ടെന്നും എല്ലാം ദൈവത്തിന്റെ മുന്നില്‍ തെളിയുമെന്നും സുരേഷ് പറഞ്ഞു. സൂരജ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഇത് മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്.

 

Latest News