കോവിഡ് ബാധിച്ച് സൗദിയില്‍ ആലപ്പുഴ സ്വദേശി മരിച്ചു

ദമാം-ആലപ്പുഴ കായംകുളം എരുവ ചെറുകാവില്‍ ഷഹാന മന്‍സിലില്‍ ജഹാംഗീര്‍ (59) ദമാമില്‍  കോവിഡ് ബാധിച്ചു മരിച്ചു.

പനിയും ന്യുമോണിയയും  ബാധിച്ച് രണ്ടാഴ്ച മുമ്പാണ് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ഷാഹിദ. മക്കള്‍: ഷഹാന , ഷാഹിര്‍ , സുമീര്‍ , സാനിയ .
ദമാം മെഡിക്കല്‍ കോംപ്ലക്‌സ്  മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള  നടപടി ക്രമങ്ങള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം രംഗത്തുണ്ട്.

 

Latest News