ഇന്ത്യയില്‍ കോവിഡ് ഒമ്പത് ലക്ഷം കടന്നു; ഇരട്ടിയായത് 20 ദിവസത്തിനിടെ

ന്യൂദല്‍ഹി- രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം 9,06,752 ആയി. 20 ദിവസം കൊണ്ടാണ് രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയായത്.
തുടര്‍ച്ചയായി മൂന്നാം ദിവസവും 28,000 ലേറെയാണ് പ്രതിദിന വര്‍ധന. മരണസംഖ്യ 23727 ആയി വര്‍ധിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ 3,11,565 ആണ് ആക്ടീവ് കേസുകള്‍. 5,71,459 പേര്‍ രോഗമുക്തി നേടി.

 

Latest News