കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം; നാല് പേര്‍ക്ക് പരിക്ക്

വിശാഖപട്ടണം- ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.  ജവഹര്‍ലാല്‍ നെഹ്‌റു ഫാര്‍മ സിറ്റിയിലെ വിശാഖ സോല്‍വെന്റ്‌സ് പ്ലാന്റിലാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായത്.  
നാല് പേര്‍ മാത്രമേ തീപ്പിടിത്തമുണ്ടായ സമയത്ത് പ്ലാന്റില്‍ ഉണ്ടായിരുന്നുള്ളൂഒരാള്‍ക്ക് 30 ശതമാനം പൊള്ളലേറ്റു.

 

Latest News