പത്ത് കിലോ കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റില്‍

കോഴിക്കോട്- പത്തു കിലോ കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റില്‍. പാലക്കാട് കുഴല്‍മന്ദം സ്വദേശികളായ ചന്ദ്രശേഖരന്‍ (31), സൂര്യപ്രഭ എന്ന സൂര്യ (28) എന്നിവരാണ് പൂളപ്പൊയിലില്‍ മുക്കം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

മുത്തേരി കാപ്പുമല വളവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.

പൂളപ്പൊയിലില്‍ താമസിച്ചിരുന്ന വാടക വീട് കേന്ദ്രീകരിച്ച് ഇരുവരും കഞ്ചാവ് കച്ചവടം നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍  രാത്രി പോലീസ് വീട്ടിലെത്തിയെങ്കിലും ഇവരെ കിട്ടിയിരുന്നില്ല.

പുലര്‍ച്ചയോടെ ബൈക്കില്‍ കഞ്ചാവുമായി എത്തിയപ്പോഴാണ് പിടിയിലായത്.

 

Latest News