പണം മുടക്കുന്നില്ല; ഛാബഹാര്‍ റെയില്‍ പദ്ധതിയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി ഇറാന്‍

ന്യൂദല്‍ഹി- പണം മുടക്കുന്നില്ലെന്നും പദ്ധതി നീട്ടിക്കൊണ്ടുപോകുകയാണെന്നും ആരോപിച്ച് ഛാബഹാര്‍ റെയില്‍ പദ്ധതിയില്‍നിന്ന് ഇറാന്‍ ഇന്ത്യയെ ഒഴിവാക്കി.

ഛാബഹാര്‍ തുറമുഖത്തുനിന്ന് അഫ്ഗാന്‍ അതിര്‍ത്തി വഴി സാഹിദാനിലേക്ക് നിര്‍മിക്കുന്ന റെയില്‍ നിര്‍മാണ പദ്ധതിയില്‍ നാലു വര്‍ഷം മുമ്പാണ് ഇന്ത്യയും ഇറാനും ഒപ്പുവെച്ചത്.

ഇന്ത്യയുടെ ഭാഗത്തുനിന്ന് ഫണ്ട് വൈകുന്നതിനാലാണ് സ്വന്തമായി പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് ഇറാന്‍ വ്യക്തമാക്കി.

ചൈന ഇറാനുമായി 4000 കോടി ഡോളറിന്റെ സഹകരണ കരാറിനു അന്തിമ രൂപം നല്‍കിയതിനു പിന്നാലെയാണ് പുതിയ സംഭവവികാസം.

 

Latest News