സ്വപ്‌നയേയും സന്ദീപിനേയും ഒരുമിച്ച് ചോദ്യം ചെയ്യുന്നു

കൊച്ചി- തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുന്നു.

കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഇരുവരേയും ഒരുമിച്ചാണ് ചോദ്യം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്‍.ഐ.എ  ഉദ്യോഗസ്ഥന്‍ സി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം സംഘം  തെളിവെടുപ്പിലേക്ക് നീങ്ങും.

സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ബാഗേജിലുള്ള യു.എ.ഇ എംബസിയുടെ എംബ്ലവും സീലും വ്യാജമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.  

 

 

Latest News