യഥാര്‍ത്ഥ 'അയോധ്യ' നേപ്പാളില്‍, ശ്രീരാമന്‍  ഇന്ത്യക്കാരന്‍ അല്ല - നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു- അതിര്‍ത്തി പ്രദേശം സംബന്ധിച്ച് ഇന്ത്യയും നേപ്പാളും തമ്മില്‍   അസ്വാരസ്യങ്ങള്‍ നേപ്പാളിലെ ഭരണ കക്ഷിയില്‍ നിന്നു0 പ്രതിഷേധങ്ങളുയരുന്നു.  അതിനിടെ   പുതിയ അവകാശ വാദവുമായി  രംഗത്തെത്തിയിരിയ്ക്കുകയാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി.യഥാര്‍ത്ഥത്തിലുള്ള  അയോധ്യ സ്ഥിതിചെയ്യുന്നത്  നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും, ഇന്ത്യാക്കാരനല്ലെന്നും   കെ.പി ശര്‍മ ഒലി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.   ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. നേപ്പാളി മാധ്യമങ്ങളെ ഉദ്ധരിച്ചാണ് എ.എന്‍.ഐ വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്.  തര്‍ക്ക മേഖലയായ ലിപുലേക്, കാലാപാനി,ലിംപിയാധുര എന്നിവ ഭൂപടത്തില്‍ ചേര്‍ത്ത ഒലിയുടെ നടപടിയോടെ ഇന്ത്യയുമായുളള നേപ്പാളിന്റെ  ബന്ധം വഷളായത്.  കൂടാതെ,  രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ 'ഇന്ത്യ' തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായും  ഒലി ആരോപിച്ചിരുന്നു. ഇത്  വന്‍ വിവാദത്തിന് വഴിയൊരുക്കിയിരിയ്ക്കുകയാണ്.

 
 

Latest News