Sorry, you need to enable JavaScript to visit this website.

മാസ്‌കും കയ്യുറയും ഇല്ലെങ്കിൽ കടകൾ പൂട്ടിക്കും

കാസർകോട് - കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും മാസ്‌കും കയ്യുറയും ധരിക്കണം. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയാൽ കടകൾ ഏഴ് ദിവസത്തേയ്ക്ക് അടപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് ജില്ലാ കലക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. കടകൾക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടുന്നത് തടയാൻ കടയുടമകൾ ശ്രദ്ധിക്കണം. 


കഴിഞ്ഞ ദിവസമാണ്ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.സമ്പർക്ക രോഗികളിൽ കൂടുതൽ പേരും വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഇവർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങളുമായി വന്ന ലോറികളിലെത്തിയ ആളുകളിൽ നിന്നാണ് രോഗം പർന്നിട്ടുള്ളത്. അതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരുന്ന ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ്-19 സ്ഥിരീകരിച്ചവരിൽഎട്ടു പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോക്ഡൗൺ കാലത്ത് ജനങ്ങൾ പ്രകടിപ്പിച്ച ഉന്നത ഉത്തരവാദിത്ത ബോധം വീണ്ടും ആവശ്യം വരുന്ന സമയമാണ് ഇനിയുള്ള ദിവസങ്ങൾ. കഴിഞ്ഞ മെയ് 27 മുതൽ 35 ദിവസം ഒരു സമ്പർക്ക രോഗി പോലും ഇല്ലാതെ ചരിത്രത്തിലിടം നേടിയ ജില്ലയാണ് നമ്മുടേത്. ഈ നേട്ടം നമുക്കിനിയും കൈവരിക്കാൻ കഴിയും. അതിനായി എല്ലാവരുടെയുംസഹകരണം അനിവാര്യമാണ്. ജില്ലയിൽ പുതിയതായി നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും അനാവശ്യ യാത്രകളും കൂട്ടംകൂടലും നിർബന്ധമായും ജനങ്ങൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന നിബന്ധനകൾ എല്ലാവരുംപാലിക്കണമെന്നും കലക്ടർ അറിയിച്ചു.

 

Latest News