Sorry, you need to enable JavaScript to visit this website.

ആണവായുധ വിരുദ്ധ സംഘടനയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ 

ഓസ്ലോ- ഈ വര്‍ഷത്തെ സമാധാന നൊബേല്‍ സമ്മാനം ആണവായുധ വിരുദ്ധ പ്രചാരണവുമായി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ കാന്‍ എന്ന സംഘടയ്ക്ക്. ഇന്റര്‍നാഷണല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപണ്‍സ് (ICAN) വിവിധ സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണ്. നൂറിലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ആണവ നിരായൂധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ ഐകാന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 

 

ഓസ്‌ട്രേലിയയില്‍ തുടക്കമിട്ട സംഘടന 2007-ല്‍ വിയന്നയിലാണ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. സംഘടനയില്‍ 468 പങ്കാളികളുണ്ട്. മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവായുധ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സംഘടനയെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

Latest News