Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ നിന്നെത്തിയ ആറു പേർ ഉൾപ്പെടെ 22 പ്രവാസികൾക്ക് സ്ഥിരീകരിച്ചു

മലപ്പുറം- ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നെത്തിയവർ ഉൾപ്പെടെ 22 പ്രവാസികൾക്ക് ഇന്നലെ രാഗബാധ സ്ഥിരീകരിച്ചു. 
ജിദ്ദയിൽ നിന്നെത്തിയ ആറു പേർക്കാണ് സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മഞ്ചേരി സ്വദേശി (47), ജൂൺ 25 ന് ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പാണ്ടിക്കാട് സ്വദേശി (36), ജൂലൈ ഒമ്പതിന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പള്ളിക്കൽ സ്വദേശി (52), ജൂലൈ മൂന്നിന് ദമാമിൽ നിന്ന് കൊച്ചി വഴിയെത്തിയ എടക്കര സ്വദേശി (33), ജൂലൈ മൂന്നിന് ബഹ്റൈനിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ എടവണ്ണ സ്വദേശി (37), ജൂൺ 20 ന് ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ മഞ്ചേരി സ്വദേശി (28), ജൂൺ 25 ന് ദമാമിൽ നിന്ന് കൊച്ചി വഴിയെത്തിയ കാവനൂർ സ്വദേശി (30), ജൂൺ 20 ന് ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ മഞ്ചേരി സ്വദേശി (54), ജൂലൈ അഞ്ചിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ആനക്കയം സ്വദേശി (49), ജൂലൈ നാലിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പോരൂർ സ്വദേശി (52), ജൂൺ 17 ന് റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (26), ജൂലൈ അഞ്ചിന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വാഴക്കാട് സ്വദേശി (26), റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (32), ജൂൺ 23 ന് ദുബായിൽ നിന്ന് കൊച്ചി വഴിയെത്തിയ തവനൂർ സ്വദേശി (30), ജൂൺ 29 ന് ദോഹയിൽ നിന്ന് കണ്ണൂർ വഴിയെത്തിയ തൃക്കലങ്ങോട് സ്വദേശി (46), ജൂൺ 25 ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുളിക്കൽ സ്വദേശിനി (80), ജൂൺ 23 ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കൂട്ടിലങ്ങാടി സ്വദേശി (28), ജൂൺ 25 ന് അബുദാബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മംഗലം സ്വദേശി (43), ജൂൺ 26 ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വളാഞ്ചേരി സ്വദേശി (22), ജൂലൈ നാലിന് ദോഹയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പെരുമ്പടപ്പ് സ്വദേശി (30), ജൂൺ 25 ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുളിക്കൽ സ്വദേശിനി (34), ജൂലൈ ഒന്നിന് ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ കണ്ണമംഗലം സ്വദേശി (34) എന്നിവർക്ക് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.


 

Latest News