Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ 14 പേർക്ക് കൂടി  കോവിഡ്; 16 പേർക്ക് രോഗമുക്തി 

കൽപറ്റ- വയനാട്ടിൽ 14 പേരിൽക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. 
ജൂൺ 23 നു കർണാടകയിൽ നിന്നെത്തിയ അപ്പപ്പാറ സ്വദേശി (40), 26 നു ദുബായിൽനിന്നുവന്ന തൃശിലേരി സ്വദേശി (45), 27 നു ഖത്തറിൽ നിന്നെത്തിയ എടവക സ്വദേശി (48), 28 നു ഷാർജയിൽ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (22), 30 നു കുവൈത്തിൽനിന്നെത്തിയ വെള്ളമുണ്ട സ്വദേശി (34), ജൂലൈ രണ്ടിനു ബംഗളൂരുവിൽനിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (30), നാലിനു കർണാടകയിൽ നിന്നെത്തി തൊണ്ടർനാടിലെ ഒരു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന വടകര സ്വദേശി (27), ഇദ്ദേഹത്തിന് ഒപ്പമുളള 40, 43 വയസ്സുകാർ, എട്ടിന് ബംഗളൂരുവിൽ നിന്നെത്തിയ പനമരം സ്വദേശി (39), ചെന്നലോട് സ്വദേശി (21), ഒമ്പതിന് മൈസൂരുവിൽനിന്നെത്തിയ കമ്പളക്കാട് സ്വദേശി (21), ഹൈദരാബാദിൽ നിന്നെത്തിയ മേപ്പാടി സ്വദേശി (32), ബംഗളൂരുവിൽനിന്നെത്തിയ ചീരാൽ സ്വദേശി (30) എന്നിവരിലാണ് രോഗം കണ്ടെത്തിയത്. ചെന്നലോട് സ്വദേശിയും കമ്പളക്കാട് സ്വദേശിയും സ്ഥാപനങ്ങളിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.
കൽപറ്റ സ്വദേശികളായ 45 കാരൻ, 30 കാരി, 35 കാരൻ, മേപ്പാടി സ്വദേശി (65), പടിഞ്ഞാറത്തറ സ്വദേശി (31), റിപ്പൺ സ്വദേശി (31), അമ്പലവയൽ സ്വദേശി (23), കമ്പളക്കാട് സ്വദേശി (56), ചുണ്ടേൽ സ്വദേശി (43), പയ്യമ്പള്ളി സ്വദേശി (62), വെള്ളമുണ്ട സ്വദേശി (29), പിണങ്ങോട് സ്വദേശി (24), ബത്തേരി സ്വദേശി (35), മക്കിയാട് സ്വദേശി (24), കണിയാമ്പറ്റ സ്വദേശി (23), മൂപ്പൈനാട് സ്വദേശിനി (56) എന്നിവർക്കാണ് രോഗമുക്തിയായത്. 


പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നലെ 189 പേരെ നിരീക്ഷണത്തിലാക്കി. 236 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 3,556 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിൽ. ജില്ലയിൽനിന്നു ഇതുവരെ പരിശോധനയ്ക്കയച്ച 10,758 സാമ്പിളിൽ 9,415 ഫലം ലഭിച്ചതിൽ 185 എണ്ണമാണ് പോസിറ്റീവായത്. 
കോവിഡ് ബാധിതരായ 73 പേരാണ് നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. ജില്ലയിൽനിന്നുള്ള ഒന്നുവീതം ആളുകൾ കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ചികിത്സയിലുണ്ട്. 

 

Latest News