Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രദ്ധേയമായ വെർച്വൽ പ്രോഗ്രാമുമായി പ്രവാസി സാംസ്‌കാരിക വേദി വനിതാ വിഭാഗം

പ്രവാസി സാംസ്‌കാരിക വേദി കണ്ണൂർ-കാസർഗോഡ് വനിതാ വിഭാഗം സംഘടിപ്പിച്ച ലെറ്റ്‌സ് ചെയ്ഞ്ച് 'ദ' ചാലഞ്ച് ഓപ്പച്ചൂണിറ്റി എന്ന വെർച്ച്വൽ പ്രോഗ്രാം


ദമാം- കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസി സാംസ്‌കാരിക വേദി കണ്ണൂർ-കാസർകോട് വനിതാ വിഭാഗം വനിതകൾക്കായി ലെറ്റ്‌സ് ചെയ്ഞ്ച് 'ദ' ചാലഞ്ച് ഓപ്പർച്ചൂണിറ്റി എന്ന വെർച്വൽ പ്രോഗ്രാം സംഘടിപ്പിച്ചു. ദമാം റീജണൽ കമ്മിറ്റി വനിത പ്രസിഡൻറ് സുനില സലീം പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകളായി നടത്തിയ, അറബിക് കാലിഗ്രഫി, ഇൻഡോർ ഗാർഡനിംഗ്, മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ് ക്ലാസുകൾക്ക് ശഹാന ഹഷീർ, ഖൈറുന്നിസ, ഷബീജ, അഞ്ജു ഹാഷിം (ബഹ്‌റൈൻ) എന്നിവർ നേതൃത്വം നൽകി. പുതിയ സാഹചര്യത്തെ എങ്ങനെ അവസരങ്ങൾ ആക്കി മാറ്റാം എന്ന വിഷയത്തിൽ റഹ്‌യാന അബ്ദുസലാം (കാനഡ) സംസാരിച്ചു. കുടുംബിനികൾക്ക് വളരെയധികം ആത്മ വിശ്വാസവും പ്രതീക്ഷയും വളർത്തുന്നതായിരുന്നു അവരുടെ വാക്കുകൾ. വീടുകളിൽ ഒതുങ്ങി കഴിയേണ്ടിവരുന്ന ഈ ചുറ്റുപാടിൽ മനസികാരോഗ്യത്തോടൊപ്പം തന്നെ ശാരീരികാരോഗ്യവും കാത്തുസൂക്ഷിക്കണമെന്നും അവർ പറഞ്ഞു.


തുടക്കക്കാർക്ക് പോലും ചെയ്യാവുന്ന രീതിയിൽ അറബിക് കാലിഗ്രഫി, ഫഌറ്റ് ജീവിതത്തിന് കുളിർമയും വരുമാന മാർഗവുമാക്കാനാവുന്ന ഇൻഡോർ ഗാർഡനിംഗിനെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ, ഗ്രാഫിക്‌സ് ഡിസൈനിങ്, മാർക്കറ്റിംഗ്, ഓൺലൈൻ ടീച്ചിങ് തുടങ്ങിയ വ്യത്യസ്തമായ സെക്ഷനുകൾ ശ്രദ്ധേയമായി. 
ഖത്തറിൽ നിന്നുള്ള ഡോ: സഫീറ അഷ്‌റഫ് ഗാനം ആലപിച്ചു. പ്രവാസി സാംസ്‌കാരിക വേദി കണ്ണൂർ - കാസർകോട് വനിതാ വിഭാഗം പ്രസിഡന്റ് ഫാത്തിമ ഹാഷിം അധ്യക്ഷത വഹിച്ചു.  രജ്‌ന അസ്‌ലം സ്വാഗതവും സജ്‌ന ഷക്കീർ നന്ദിയും പറഞ്ഞു. ഷബീബ നുവൈർ, നാദിയ തൻസീം, ഷാന സലീം, നജ്‌ല ഹാരിസ്, റുക്‌സാന അഷീൽ, ഷഹർബാനു ജസീർ എന്നിവർ നേതൃത്വം നൽകി. നൂറ്റമ്പതോളം വനിതകൾ പരിപാടിയിൽ പങ്കെടുത്തു.

Latest News