Sorry, you need to enable JavaScript to visit this website.

സിജി ജിദ്ദ ചാപ്റ്ററിന് പുതിയ നേതൃത്വം

അബ്ദുൽ അസീസ് തങ്കയത്തിൽ, അബ്ദുൽ കരീം, റഷീദ് അമീർ, മുഹമ്മദ് താലിഷ് 

ജിദ്ദ- കാൽനൂറ്റാണ്ടുകാലമായി പ്രവാസ ലോകത്ത് വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ സജീവമായി പ്രവർത്തിച്ച് വരുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്ററിന് രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൂം മീറ്റിംഗിൽ നടന്ന വെർച്വൽ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അബ്ദുൽ അസീസ് തങ്കയത്തിൽ (ചെയർമാൻ), കെ.എം. അബ്ദുൽ കരീം, റഷീദ് അമീർ (വൈസ് ചെയർമാൻ), മുഹമ്മദ് താലിഷ് (ചീഫ് കോർഡിനേറ്റർ), വിവിധ വകുപ്പ് കോർഡിനേറ്റർമാരായി കെ. സമീർ (പ്രവർത്തനം), എഞ്ചിനിയർ മുഹമ്മദ് കുഞ്ഞി (കമ്മ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാം) കെ.ടി. അബൂബക്കർ (മഹല്ല്), അബ്ദുസലാം കാളികാവ് (ട്രഷറർ), എം.എം. ഇർഷാദ് (മാനവിക വികസനം), മുഹമ്മദലി ഓവുങ്ങൽ (ബിസിനസ്സ്), ഇബ്രാഹീം ശംനാട് (മീഡിയ ആന്റ് പബ്ലിക് റിലേഷൻസ്), മുഹമ്മദ് അഫ്‌നാസ് (തൊഴിൽ), കെ.എം.എ. ലതീഫ്, അഹ്മദ് കോയ, മുജീബ് മൂസ, ഫസ്്‌ലിൻ അബ്ദുൽ ഖാദർ എന്നിവരെ തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികൾ അവതരിപ്പിച്ച റിപ്പോർട്ടുകൾ പാസാക്കി. സിജി ജിദ്ദ ചാപ്റ്ററിന്റെ വിഷനറി നേതാക്കളായി പി.എം. അമീറലി, സലീം മുല്ലവീട്ടിൽ, കെ.എം. മുസ്തഫ, എ.എം.അഷ്‌റഫ് എന്നിവരെയും തെരഞ്ഞെടുത്തു. 


ലോകത്ത് തന്നെ വമ്പിച്ച മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വരാനിക്കുന്ന രണ്ട് വർഷങ്ങൾ സിജി ജിദ്ദ ചാപ്റ്ററിനെ സംബന്ധിച്ചേടത്തോളം നിർണായകമാണെന്ന് ചെയർമാൻ അബ്ദുൽ അസീസ് തങ്കയത്തിൽ പറഞ്ഞു. പ്രവാസികളുടെ സർവ്വതോമുഖമായ വിജയത്തിന് വേണ്ടി അവരോടൊപ്പം എന്നുമുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് കെ.ടി. അബൂബക്കർ, എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി,  കെ.എം. അബ്ദുൽ കരീം, റഷീദ് അമീർ, മുഹമ്മദലി ഓവുങ്ങൽ, എം.എം. ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് സലീം മുല്ലവീട്ടിൽ നേതൃത്വം നൽകി. മുൻ പ്രസിഡന്റുമാരായ പി.എം. അമീറലി, കെ.എം. മുസ്തഫ, എ.എം. അഷ്‌റഫ് എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. ഇബ്രാഹീം ശംനാട് ഖുർആനിൽനിന്ന് അവതരിപ്പിച്ചു. സമീർ മുഹമ്മദ് നന്ദി പറഞ്ഞു.


 

Latest News