Sorry, you need to enable JavaScript to visit this website.

അബഹയിൽ ടൂറിസ്റ്റ് ബസുകൾ സർവീസ് തുടങ്ങി

അബഹ നഗരത്തിലെ പ്രധാന അടയാളങ്ങളും കാഴ്ചകളും കാണാൻ സന്ദർശകർക്ക് അവസരമൊരുക്കി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾ. 

അബഹ- അബഹ നഗരത്തിലെ പ്രധാന അടയാളങ്ങളും കാഴ്ചകളും കാണാൻ സന്ദർശകർക്ക് അവസരമൊരുക്കി ടൂറിസ്റ്റ് ബസുകൾ സർവീസ് ആരംഭിച്ചു. കൊറോണ വ്യാപനംമൂലം പതിവിൽ നിന്ന് വ്യത്യസ്തമായി ഏറെ കരുതലോടെയാണ് ഇത്തവണ ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തുന്നത്. അബഹയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയുടെയും സന്ദർശനം അടങ്ങിയ വിനോദ പദ്ധതിയാണ് ടൂറിസ്റ്റ് ബസ് സർവീസ് ഒരുക്കുന്നത്. അൽഹുകൈർ ഗ്രൂപ്പുമായി സഹകരിച്ച് അസീർ ടൂറിസം വികസന കൗൺസിലാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസ്റ്റ് ബസ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 
അൽമിഫ്താഹ വില്ലേജിലെ ത്വലാൽ മദ്ദാഹ് തിയേറ്റർ, കിംഗ് ഫൈസൽ ജുമാമസ്ജിദ്, അൽആലിയ സിറ്റി, ജബൽ ദുറ, നഗരമധ്യം, അസീർ നാഷനൽ മ്യൂസിയം, അൽഫൻ സ്ട്രീറ്റ് എന്നിവ അടക്കമുള്ള അബഹയിലെ പ്രധാന അടയാളങ്ങളിലൂടെയാണ് ഡബിൾ ഡെക്കർ ബസുകൾ സഞ്ചാരികളുമായും സന്ദർശകരുമായും കടന്നുപോകുന്നത്. അബഹ നഗരത്തെ കുറിച്ച് സന്ദർശകരെയും ടൂറിസ്റ്റുകളെയും പരിചയപ്പെടുത്താൻ ടൂറിസ്റ്റ് ബസുകൾ സഹായകമാകുന്നു. 

Tags

Latest News