Sorry, you need to enable JavaScript to visit this website.

ബുറൈദയിൽ മരിച്ച സുജ സുരേന്ദ്രന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

ബുറൈദ- കഴിഞ്ഞ ദിവസം അന്തരിച്ച അൽ റാസ് ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് , ആലപ്പുഴ പുളിങ്ങോട് സ്വദേശിനി സുജ സുരേന്ദ്രന്റെ (26) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും, ഇതിന്റെ ഭാഗമായി ബുറൈദയിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. അസഹനീയമായ തലവേദനയെ തുടർന്ന് ജൂൺ 14നാണ് സുജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വച്ച് ജൂലൈ രണ്ടിനാണ് അന്ത്യം സംഭവിച്ചത്. റിയാദിൽ ദുബായ് വഴിയുള്ള എമിറേറ്റ്‌സ് വിമാനത്തിൽ ബുധനാഴ്ച രാവിലെ 10 മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതികശരീരം ബന്ധുക്കളും യു എൻ എ ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങും. വിമാനത്താവളത്തിൽ നിന്നും യു എൻ എ യുടെ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മൃതദേഹം ജന്മനാട്ടിലെത്തിക്കും. പിതാവ്: സുരേന്ദ്രൻ, മാതാവ്: ശകുന്തള. ഖസീം പ്രവാസി സംഘം പ്രവർത്തകനും യു എൻ എ അംഗവുമായ മിഥുൻ ജേക്കബ്, സാമൂഹ്യപ്രവർത്തകൻ സലാം പാറട്ടി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിത്തീകരിച്ചത്.

 

 

Latest News