തെരുവിലെ ബൈക്ക് സ്റ്റണ്ട് എതിര്‍ത്ത യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ കുത്തികൊന്നു

ന്യൂദല്‍ഹി-ബൈക്ക് സ്റ്റണ്ട് എതിര്‍ത്ത 25 കാരനെ കുത്തിക്കൊന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍. ദല്‍ഹിയിലെ രഘുബിര്‍ നഗറിലാണ് സംഭവം നടന്നത്. രഘുബിര്‍ സ്വദേശിയായ മനീഷ് ആണ് കൊല്ലപ്പെട്ടത്. കാര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അനീഷ്. 17 വയസ്സാണ് മൂന്ന് പ്രതികളുടെയും പ്രായമെന്ന് പൊലീസ് വ്യക്തമാക്കി. ജൂലൈ എട്ടിനാണ് കൊലപാതകത്തിന് ആധാരമായ സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രഘുബിര്‍ നഗറിലെ  തിരക്കേറിയ തെരുവില്‍ വച്ച് മുഖ്യപ്രതി സുഹൃത്തുക്കളുടെ സഹായത്തോടെ പലതവണ മനീഷിനെ കുത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
മുഖ്യപ്രതിയായ 17കാരനെ വിളിച്ചുകൊണ്ടുപോകാന്‍ മറ്റ് രണ്ടുപേരും ശ്രമിക്കുമ്മുണ്ടെങ്കിലും ഇയാള്‍ വീണ്ടും വന്ന് മനീഷിനെ കുത്തിയതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൂന്ന് പ്രതികളും ഒളിവിലായിരുന്നു. ഇവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 28 മുറിവുകളാണ് മനീഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. നെഞ്ചില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കൈകകളിലും കാലുകളിലും മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീപക് പുരോഹിത് പറഞ്ഞു. തെരുവിലൂടെ ബൈക്ക് റൈസ് നടത്തുന്നതിനെ മനീഷ് എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ പ്രതികളുമായി വാക്കുതര്‍ക്കവുമുമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 

Latest News