Sorry, you need to enable JavaScript to visit this website.

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ- കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന തെളിവുകള്‍ പുറത്തുവരുന്നതായി ലോകാരോഗ്യ സംഘടന. കൊവിഡ് 19 സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് ആണ് ഇക്കാര്യം അറിയിച്ചത്. ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറന്തള്ളപ്പെടുമ്പോള്‍ മാത്രം ചെറിയ തുള്ളികളായി വായുവിലൂടെ പകരുമെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ചെറിയ കണികകള്‍ വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ് 32 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍.
തെളിവുകളെ അംഗീകരിക്കുന്നുണ്ടെങ്കിലും അതിന് ഉറപ്പ് നല്‍കാനായിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വിശകലനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു.
 

Latest News