Sorry, you need to enable JavaScript to visit this website.

ഔഡിയുടെ ക്യൂ2  സെപ്റ്റംബറിൽ വിപണിയിൽ

ഔഡിയുടെ എസ്.യു.വി പതിപ്പ് ക്യൂ2 സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തും. എസ്.യു.വിയുടെ അഞ്ച് പതിപ്പുകളാണ് വിപണിയിലെത്തുന്നത്. റേഞ്ച്‌ടോപ്പിംഗ് ടെക്‌നോളജി വേരിയന്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, അലോയി വീലുകൾ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്. ഔഡിയുടെ ആഗോള എസ്.യു.വി ശ്രേണിയിലെ ഏറ്റവും ചെറിയ അംഗമാണ് ക്യൂ2. പേര് സൂചിപ്പിക്കുന്നത് പോലെ, അടുത്ത തലമുറ ക്യൂ3 ക്ക് താഴെയായി ഇത് സ്ഥാനം പിടിക്കും. ക്യൂ3 യും താമസിയാതെ ഇന്ത്യയിലെത്തും. അതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.  ഫോക്‌സ്വാഗൺ ഗ്രൂപ്പിന്റെ എംക്യ#ൂബി പ്ലാറ്റ്‌ഫോമിൽ നിർമിച്ച ക്യൂ2 ന് 4191 എംഎം നീളവും 1.794 എംഎം വീതിയും 1508 എംഎം ഉയരവും ഉണ്ട് 


രൂപകൽപനയുടെ കാര്യത്തിൽ, ഒരു സാധാരണ ഔഡി എസ്യുവി, ക്രോസ്ഓവർ എന്ന് തൽക്ഷണം തിരിച്ചറിയാൻ കഴിയുമെങ്കിലും, ക്യൂ2 നിരവധി ബെസ്‌പോക്ക് സ്‌റ്റൈലിംഗ് ടച്ചുകൾ ഉൾക്കൊള്ളുന്നു. ബമ്പറുകൾ, വീൽ ആർച്ചുകൾ, റണ്ണിംഗ് ബോർഡുകൾ എന്നിവയിലുടനീളം കറുത്ത ക്ലാഡിംഗ് ഇതിന് ഒരു പരുക്കൻ രൂപം നൽകുന്നുണ്ടെങ്കിലും മൊത്തത്തിൽ ആകർഷകമാണ്.  6.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ക്യൂ2 ന് സാധിക്കും. മണിക്കൂറിൽ 228 കിലോമീറ്ററാവും പരമാവധി വേഗത. 

Latest News