Sorry, you need to enable JavaScript to visit this website.

ബാങ്കുകൾ പലിശ നിരക്ക് കുറച്ചു

വായ്പ പ്രോത്സാഹിപ്പിക്കാൻ ബാങ്കുകൾ പലിശ നിരക്ക് കുറച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അടിസ്ഥാനമാക്കിയുള്ള പലിശയിൽ 5-10 പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ ജൂലൈ 10 മുതൽ 3 മാസ കാലയളവിലുള്ള പലിശ 6.65 ശതമാനമായി കുറയും.  യൂനിയൻ ബാങ്ക് 0.20 ശതമാനം കുറച്ചതോടെ ഒരു വർഷ എംസിഎൽആർ 7.40 ശതമാനം ആയി. ബാങ്ക് ഓഫ് ബറോഡ 0.05 ശതമാനം കുറച്ച് 7.60 ശതമാനമാക്കി.


 

Latest News