ഒല കാറില്‍ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും ഇനി സൗജന്യ യാത്ര

പൂനെ- ഓണ്‍ലൈന്‍ കാറായ  ഒലയില്‍ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും അഞ്ചു വര്‍ഷത്തേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഒല കമ്പനിയും വാര്‍ത്തയില്‍ പങ്കുചേര്‍ന്നു.


ഈശ്വരി  സിംഗ് വിശ്വകര്‍മയാണ് ആശുപത്രിയിലേക്കുള്ള യാത്രയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രതീക്ഷ തീയതിക്കും മൂന്നാഴ്ച മുമ്പാണ് വേദന തുടങ്ങിയതെന്നും ഉടന്‍ തന്നെ ഒല കാര്‍ വിളിച്ച് ആശുപത്രയിലേക്ക് പുറപ്പെട്ടതാണെന്നും 21 കാരിയായ ഈശ്വരിയുടെ ഭര്‍ത്താവ് രമേശ് സിംഗ് വിശ്വകര്‍മ പറഞ്ഞു.

Latest News