ഹൃദയാഘാതം; തൃശൂർ സ്വദേശി അസീറിൽ മരിച്ചു

ഖമീസ്മുശൈത്ത്- തൃശൂർ എടത്തിരുത്തി സിറാജ് നഗറിൽ മേലറ്റത്ത് അഹമ്മുവിന്റെ മകൻ അൻവർ  (50 )  ഹൃദയാഘാതം മൂലം അബഹയിൽ മരിച്ചു.
അബഹ റോഡിലുള്ള  മസ്ദർ  ട്രേഡിങ്ങ് കമ്പനിയിൽ  സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.  അൽമുഹൈദിബ്  കമ്പനിക്ക്  കീഴിൽ സൗദിയുടെ വിവിധ  ഭാഗങ്ങളിൽ 30  വർഷത്തോളമായി  ജോലി ചെയ്തിട്ടുണ്ട്. അസീറിലെ കിംഗ് ഖാലിദ് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്നു. മാതാവ്: ബീവാത്തു. ഭാര്യ: ലിജി. മക്കൾ: ഇർഫാന  തസ്‌നീം (13) മിൻഹാ  തസ്‌നീം (8). കിംഗ് ഖാലിദ് മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം ഇവിടെ സംസ്‌കരിക്കുമെന്നു  ബന്ധുക്കൾ  അറിയിച്ചു.

 

Latest News