ഇന്ത്യയില്‍ രണ്ടാം ദിവസവും 28,000 ലേറെ കോവിഡ് കേസുകള്‍

ന്യൂദല്‍ഹി-രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,78,254 ആയി വര്‍ധിച്ചു. 3,01,609 ആണ് ആക്ടീവ് കേസുകള്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 28,000 ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരണ സംഖ്യ 23,174 ആയി വര്‍ധിച്ചപ്പോള്‍ 5,53,470 പേരാണ് രോഗമുക്തി നേടിയത്.

 

Latest News