കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ രണ്ടരക്കിലോ സ്വര്‍ണക്കടത്ത് പിടിച്ചു

കണ്ണൂര്‍- കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഏഴുപേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു.
ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണിത്. നാദാപുരം, കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പരിശോധന തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു

 

Latest News