കോവിഡ് വെറും തട്ടിപ്പെന്ന് കരുതി പാര്‍ട്ടിക്ക് പോയ യുവാവ് മരിച്ചു

ന്യൂയോര്‍ക്ക്- അമേരിക്കയിലെ ടെക്‌സാസില്‍ കോവിഡ് ബാധിതന്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് രോഗം ബാധിച്ച് മരിച്ചു.

കൊറോണ വൈറസ് വെറും തട്ടിപ്പാണെന്ന് പറഞ്ഞാണ്   30 കാരന്‍ രോഗം പാര്‍ട്ടിയില്‍ പങ്കെടുത്തത്.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചയാളാണ് ഇതൊക്കെ തട്ടിപ്പാണെന്ന് പരിഹസിച്ചുകൊണ്ട് കോവിഡ് പാര്‍ട്ടി നടത്തിയതെന്നും പങ്കെടുത്ത ശേഷം മരിച്ചയാളും ഇതേ ചിന്താഗതിക്കാരനായിരുന്നുവെന്നും സാന്‍ ആന്റോണിയോയിലെ മെത്തഡിസ്റ്റ് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജേന്‍ ആപ്പിള്‍ബി പറഞ്ഞു.
 
അമേരിക്കയില്‍ ഇതുവരെ കോവിഡ് 1,35,000 പേരുടെ ജീവനെടുത്തിട്ടും ചെറുപ്പക്കാര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ലെന്ന് യു.എസ്. മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത വിഡിയോയില്‍ ജേന്‍ ആപ്പിള്‍ബി പറഞ്ഞു.

പാര്‍ട്ടി നടത്തിയതിലും പങ്കെടുത്തതതിലും തെറ്റില്ലെന്നാണ് രോഗബാധിതനായ യുവാവ് നഴ്‌സിനോട് പറഞ്ഞതെന്നും ചെറുപ്പക്കാരുടെ ചിന്താഗതി ഞെട്ടിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് ചെറുപ്പക്കാരെ ഒരിക്കലും മരണത്തിലേക്ക് നയിക്കില്ലെന്നാണ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്.

 

 

Latest News