യു.എസ് പടക്കപ്പലില്‍ പൊട്ടിത്തെറി; 21 പേര്‍ക്ക് പരിക്ക്

ലോസ് ആഞ്ചലസ്- അമേരിക്കയുടെ നാവികസേനാ കപ്പലിലുണ്ടായ വന്‍ സ്‌ഫോടനത്തിലും അഗ്നിബാധയിലും 21 പേര്‍ക്ക് പരിക്കേറ്റു.
കാലിഫോര്‍ണിയയിലെ നാവിക താവളത്തില്‍ നങ്കൂരമിട്ട യുഎസ്എസ് ബോണ്‍ഹോമോ റിച്ചാര്‍ഡ് പടക്കപ്പലിലാണ് സ്‌ഫോടനം. അറ്റകുറ്റ പണികള്‍ക്കായാണ് കപ്പല്‍ സാന്‍ഡിയാഗോ തുറമുഖത്ത് എത്തിച്ചത്.

പരിക്കുകള്‍ നിസ്സാരമാണെന്നും 17 സൈനികരേയും നാല് സിവിലിയന്മാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യു.എസ് പസഫിക് ഫ് ളീറ്റിലെ നേവല്‍ സര്‍ഫേസസ് ഫോഴ്‌സ് ട്വിറ്ററില്‍ അറിയിച്ചു.

 

Latest News