കോവിഡ് മരണത്തില്‍ ഇറ്റലിയെ മറികടന്ന് മെക്‌സിക്കോ; മരണസംഖ്യ 35,006

മെക്‌സിക്കോ സിറ്റി- കോവിഡ് മരണങ്ങളില്‍ ഇറ്റലിയെ മറികടന്ന് മെക്‌സിക്കോ നാലാം സ്ഥാനത്ത്.

രാജ്യത്ത് ഇതുവരെ 2,99,750 കോവിഡ് കേസുകളും 35,006 മരണവുമാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലോക രാജ്യങ്ങളില്‍ കോവിഡ് മരണങ്ങളില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇറ്റലിയിലെ മരണസംഖ്യ നിലവില്‍ 34,954 ആണ്.

 

Latest News