കോവിഡ്: ഗൂഡല്ലൂർ സ്വദേശി ഹഫർ അൽ ബാത്തിനിൽ മരിച്ചു

ഹഫർ അൽ ബാത്തിൻ- കോവിഡ് ബാധയെ തുടന്ന് ഗൂഡല്ലൂർ ദേവർശോല സ്വദേശി യൂസഫ് (59) ഹഫർ അൽ ബാത്തിനിൽ മരിച്ചു. മയ്യിത്ത് കിംഗ് ഖാലിദ് ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ. ഇരുപത്തിനാല് വർഷമായി ഹൗസ് െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ ആയിശ,മക്കൾ ഹസീന,ജസീന,സുബുന,ഹുസൈൻ.

ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ  കോർഡിനേറ്റർ മുഹിനുദ്ദീൻ  മലപ്പുറത്തിന്റെ നേത്യത്വത്തിൽ ഹഫർ അൽ ബാത്തിനിലെ സോഷ്യൽ ഫോറം  വളണ്ടിയർമാരായ നൗഷാദ് കൊല്ലം, നൗഫൽ എരുമേലി,ഷിനുഖാൻ എന്നിവർ രേഖകൾ തയ്യാറാക്കാൻ രംഗത്തുണ്ട്.

 

Tags

Latest News