Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

തീരം കടൽ വിഴുങ്ങുന്നു; കുലുക്കമില്ലാതെ അധികൃതർ


കാസർകോട് - എത്രയോ മീറ്ററുകൾ ദൂരം തീരപ്രദേശംകടൽ വിഴുങ്ങിയിട്ടും അധികൃതർക്ക് കുലുക്കമില്ല. ജില്ലയിലെ നാല് പ്രധാന കടപ്പുറങ്ങളിൽ വസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ അംഗങ്ങൾ ഭീതി കാരണം രാത്രി ഉറങ്ങാതെ കാവൽ കിടക്കുമ്പോഴുംകടലിൽ കോടികൾ ഒഴുക്കുന്നവർ സുഖമായി ഉറങ്ങുകയാണ്. 
300 മീറ്റർ കരഭാഗവുംനല്ല വിളവ് തരുന്ന നൂറുകണക്കിന് തെങ്ങുകളും ശക്തിയിൽ അടിച്ചുവരുന്നതിരമാലകൾ കൊണ്ടുപോകുന്നതിന്റെ സങ്കടകണ്ണീരിലാണ് തീരദേശവാസികൾ കഴിയുന്നത്. ഉദുമ ഗ്രാമ പഞ്ചായത്തിലെ ജന്മ കടപ്പുറം, കൊവ്വൽ കടപ്പുറം, കാപ്പിൽ കടപ്പുറം, കൊപ്പൽ കടപ്പുറം ഭാഗങ്ങളിലെതീരങ്ങളാണ്കടൽ വിഴുങ്ങുന്നത്. കീഴൂരിൽ പുലിമുട്ട് പണിതതിന്റെ ദുരിതം അനുഭവിക്കുന്നത്ഈ ഭാഗത്തുള്ളവരാണ്.
തിരമാലകളുടെ ഉയരവും ശക്തിയുംകൂടിയത് മാത്രമല്ല കടലിന് നല്ല ആഴം ഈ ഭാഗങ്ങളിൽഉണ്ടായിരിക്കുന്നു. തെങ്ങുകളും പുരയിടങ്ങളും കൊണ്ടുപോയകടൽ നാട്ടുകാർ നിർമിച്ച റോഡും കൂടി തകർത്തുകളഞ്ഞു. 
ഉദുമ നാർച്ചിക്കുണ്ട് കടപ്പുറം മുതൽ കൊപ്പൽ കടപ്പുറം വരെയുള്ള 1050 മീറ്റർ ദൂരത്തിൽ കടൽഭിത്തി നിർമിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും 500 മീറ്റർ മാത്രം കടൽഭിത്തി നിർമിച്ച് മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലം കാലിയാക്കിയപ്പോൾ കടലാക്രമണം മുഴുവൻ കൊവ്വൽ കടപ്പുറത്തെയും ജന്മ കടപ്പുറത്തെയും പ്രദേശങ്ങളിലേക്കായി. 
കെ വി കുഞ്ഞിരാമൻ എം.എൽ.എ യുടെ കാലത്ത് കോടികൾ ചെലവഴിച്ചു 500 മീറ്റർ നീളത്തിൽ പണിതകടൽഭിത്തി തകർന്നതോടെയാണ് കടലാക്രമണം രൂക്ഷമായത്. കൊവ്വൽ കടപ്പുറത്ത്ഒരു കുടുംബത്തിന്റെസ്ഥലം റീസർവേ നടത്തിയപ്പോൾ 70 സെന്റ് സ്ഥലം കാണാനില്ലായിരുന്നു. 


തീരദേശത്തിന്റെ സംരക്ഷണത്തിന്ബാക്കിവരുന്ന550 മീറ്റർ ദൂരത്തിൽ കടൽഭിത്തി,കാസർകോട് പാക്കേജിലോ കിഫ്ബിയിലോ ഉൾപ്പെടുത്തി നിർമ്മിക്കാമെന്ന കെ.കുഞ്ഞിരാമൻ എം.എൽ.എയുടെയുംജില്ലാ കലക്ടർ ഡോ. സജിത് ബാബുവിന്റെയുംഉറപ്പുകളിലാണ്നാട്ടുകാരുടെ പ്രതീക്ഷ മുഴുവൻ.പകുതി ഭാഗം കല്ലിട്ടു പോയത് കൊണ്ടാണ് ഞങ്ങൾ ദുരിതം അനുഭവിക്കുന്നതെന്നാണ് തീരദേശവാസികൾ പറയുന്നത്. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള അധികൃതരുടെ ലാട്ടുലൊടുക്കുവിദ്യകളൊന്നും കടൽക്കരയിൽ പ്രായോഗികമല്ലെന്നും നാട്ടുകാർ പറയുന്നു. കൊപ്പൽ ബീച്ച് മുതൽ ജന്മ ബീച്ച്വരെ 2006 ൽ നാട്ടുകാർ നിർമിച്ച റോഡാണ് കടലെടുത്തത്.ഒരുതവണ കൊടുത്ത സ്ഥലം ഉപയോഗിച്ച് പണിത റോഡ് മുഴുവൻ തകർന്നതോടെ വീണ്ടും റോഡിന്വേണ്ടിസ്ഥലം വിട്ടുകൊടുക്കാൻ നാട്ടുകാരുടെ കൈവശം ഇല്ലായിരുന്നു. ഇത് കാരണം തീരദേശ റോഡ് ഇപ്പോൾ പൂർണമായും ഇല്ലാതായി. 


ഒരോ വർഷവുംഭൂമിയും തെങ്ങുകളും റോഡുമടക്കം കടലെടുത്തു പോകുന്നത് കണ്ടിരിക്കാൻ ഇവിടത്തുകാർക്ക് കഴിയാതെയായി. ഒട്ടേറെ നഷ്ടംസഹിച്ചിട്ടും ഒരു രൂപ പോലും സർക്കാരുകളിൽ നിന്ന് സഹായം കിട്ടാത്ത നാട്ടുകാർക്ക് മുമ്പിൽവാഗ്ദാനങ്ങൾക്കൊന്നും ഒരു പഞ്ഞവുമുണ്ടാകാറില്ല.
പകുതി മാത്രം കടൽഭിത്തി കെട്ടിയതാണ്ഭിത്തിയും റോഡും തകരാനും കടലാക്രമണം ശക്തമാകാനും കാരണമാതെന്ന് കൊവ്വൽ കടപ്പുറം തീരദേശ സംരക്ഷണ സമിതി ചെയർമാൻ അശോകൻ സിലോൺ പറഞ്ഞു. ഇത് കാലങ്ങളായി തുടരുകയാണ്. സഹികെട്ടാണ് ഒരുതവണ ഞങ്ങൾ തിരുവനന്തപുരത്ത് പോയി മന്ത്രിയെ നേരിട്ടു കണ്ട് നിവേദനം നൽകിയത്. കടലാക്രമണം തടഞ്ഞുതീരദേശത്ത് സുരക്ഷിതമായി ജീവിക്കാനുള്ള ശാശ്വതമായ പരിഹാരമാണ് സർക്കാരുകളിൽനിന്ന് ഞങ്ങൾക്ക് വേണ്ടത് -അദ്ദേഹം പറഞ്ഞു.