Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ചികിൽസയിലുള്ളവർ 500 കവിഞ്ഞു

മലപ്പുറം- ജില്ലയിൽ കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരുടെ എണ്ണം 500 കവിഞ്ഞു. ഇന്നലെ 42 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ 524 പേരാണ് ചികിൽസയിൽ കഴിയുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 41,000 ലേറെയായി.  
ഐസൊലേഷൻ കേന്ദ്രങ്ങളിൽ ചികിത്സയിലായിരുന്ന 15 പേർ കൂടി ഇന്നലെ രോഗമുക്തരായി. 
ജില്ലയിൽ ഇതുവരെ 1006 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 976 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 41,097 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 670 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് ഇതുവരെ 13,633 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 11,617 പേരുടെ ഫലം ലഭിച്ചു. 10,818 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2016 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 476 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
ഇന്നലെ രോഗം കണ്ടെത്തിയ 42 പേരിൽ 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതിൽ 13 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 22 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 


 

Latest News