Sorry, you need to enable JavaScript to visit this website.

അൽശുമൈസി ചെക്ക് പോസ്റ്റിൽ  ടോൾ ഏർപ്പെടുത്തിയെന്നത് വ്യാജം

മക്ക- അൽശുമൈസി ചെക്ക് പോസ്റ്റിൽ ടോൾ പിരിവ് തുടങ്ങിയെന്ന വാർത്ത നിഷേധിച്ച് ട്രാഫിക് വിഭാഗം രംഗത്ത്. ടോൾ പിരിക്കുന്നതായി പ്രചരിച്ച വീഡിയോ ശരിയല്ല. ശുമൈസിയിലെ സുരക്ഷാ പോയന്റ് ട്രാക്ക് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളാണ് കരം പിരിവ് തുടങ്ങിയെന്ന് വീഡിയോ ക്ലിപ്പിംഗിൽ വിശദീകരിച്ചതെന്ന് ട്രാഫിക് വിഭാഗം വിശദീകരിച്ചു. 
വീഡിയോയിൽ പറയുന്നത് പൂർണമായും തെറ്റാണ്. അൽശുമൈസി ചെക്ക്‌പോസ്റ്റിൽ അഞ്ച് ട്രാക്കുകളിൽ നിന്ന് 18 ട്രാക്കുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി അവിടെ പുരോഗമിക്കുകയാണ് -ഗതാഗത മന്ത്രിയുടെ ഉപദേശകനും മാർക്കറ്റിംഗ്, കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ജനറൽ സൂപ്പർവൈസറുമായ യാസർ ബിൻ അബ്ദുൽ അസീസ് അൽമിസ്ഫർ പറഞ്ഞു.
നേരത്തേ, മക്ക ജിദ്ദ എക്‌സ്പ്രസ് ഹൈവേയിലേക്കുള്ള പ്രവേശന കവാടത്തിൽ ടോൾ ചുമത്താൻ അധികൃതർ ശ്രമിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗതാഗത മന്ത്രാലയം ഈ വാർത്ത ശക്തമായി നിഷേധിച്ചിട്ടുണ്ട്.


 

Latest News