നമ്മുടെ ലായങ്ങളിൽനിന്നും കുതിരകൾ ഓടിപ്പോയ ശേഷമാണോ ഉണരുക-അസ്വസ്ഥത പ്രകടിപ്പിച്ച് കപിൽ സിബൽ

ന്യൂദൽഹി- രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച്  മുതിർന്ന പാർട്ടി നേതാവ്കപിൽ സിബൽ. വൈകി മാത്രമേ കോൺഗ്രസ് ഉണരുകയുള്ളോ എന്നും സിബൽ ചോദിച്ചു. 'പാർട്ടിയെക്കുറിച്ച് ആശങ്കപ്പെടുന്നു. നമ്മുടെ ലായങ്ങളിൽനിന്നും കുതിരകൾ ഓടിപ്പോയതിന് ശേഷം മാത്രമാണോ നമ്മൾ ഉണർന്ന് പ്രവർത്തിക്കുക', അദ്ദേഹം ട്വീറ്റ് ചെയ്തു.
ദൽഹി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും 12 എം.എൽ.എമാരും ദൽഹിയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു കബിൽ സിപലിന്റെ പ്രതികരണം. ദൽഹിയിലെ വിവിധ കേന്ദ്രങ്ങളിലായി പൈലറ്റും സംഘവും തുടരുകയാണെന്നാണ് വിവരം. രാജസ്ഥാനിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പൈലറ്റ് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ട്. അതിനിടെ, പൈലറ്റ് ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.

 

Latest News