സ്വര്‍ണക്കടത്ത് പ്രതികളുമായി എന്‍.ഐ.എ സംഘം കൊച്ചിയിലേക്ക് തിരിച്ചു

കൊച്ചി-സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ഇന്ന് കൊച്ചിയിലെത്തിക്കും. സ്വപ്‌നയെ ബംഗളൂരുവില്‍നിന്നും സന്ദീപിനെ മൈസൂരുവില്‍നിന്നുമാണ് ശനിയാഴ്ച എന്‍.ഐ.ഐ സംഘം അറസ്റ്റ് ചെയ്തത്.  
ഇവരുമായി എന്‍.ഐ.എ. സംഘം ബംഗളൂരുവില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ എത്തിച്ചതിനു ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും എന്‍.ഐ.എയെ കോടതിയില്‍ ഹാജരാക്കുക.
സന്ദീപിന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ സഹോദരന്റെ ഫോണിലേക്ക് വന്ന രണ്ട് കോളുകളാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പറയുന്നു. സഹോദരന്‍ ഫോണ്‍ എടുത്തിരുന്നില്ല. അഭിഭാഷകനാണെന്നാണ് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്  ഇരുവരും കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നുണ്ടന്ന് വ്യക്തമായത്.

https://www.malayalamnewsdaily.com/sites/default/files/2020/07/12/swapnasureshbangaluru.jpg

സ്വപ്‌നയോടൊപ്പം  കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന ആദ്യ  റിപ്പോര്‍ട്ടുകള്‍ എന്‍ഐഎ സംഘം നിഷേധിച്ചു.
ബംഗളൂരുവിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തിലെ ശക്തമായ പോലീസ് സന്നാഹം മറികടന്ന് സ്വപ്ന കൊച്ചിയില്‍ എത്തിയത് എങ്ങനെയെന്ന ചോദ്യം ഉയരുന്നുണ്ട്. കൊച്ചിയിലെത്തിയപ്പോള്‍ ഒരു സുഹൃത്തില്‍ നിന്ന് പണം വാങ്ങാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Latest News