Sorry, you need to enable JavaScript to visit this website.

കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാള്‍ മലപ്പുറത്ത് അറസ്റ്റില്‍

മലപ്പുറം- തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വര്‍ണം വാങ്ങിയെന്ന് കരുതുന്ന  മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടി. റമീസ് എന്നയാളാണ് പിടിയിലായത്.

ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തി കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക്  കൊണ്ടുപോയി.

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയത് അന്വേഷിക്കാന്‍ രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)  അന്വേഷണം നടത്തുന്നുണ്ടെങ്കിലും നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയത് ഇപ്പോഴും കസ്റ്റംസിന്റെ അന്വേഷണത്തില്‍ തന്നെയാണ്.
കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍.ഐ.എ ശനിയാഴ്ച രാത്രി ബംഗളൂരുവില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.

 

Latest News