തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 75 വിദേശികള്‍ക്ക് കൂടി ജാമ്യം

ന്യൂദല്‍ഹി- ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനു പിന്നാലെ അറസ്റ്റിലായ തായ്‌ലന്‍ഡ്, നേപ്പാള്‍ സ്വദേശികളായ 75 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
 
വിസ മാനദണ്ഡങ്ങള്‍ ലംഘിച്ച്  പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

പതിനായിരം രൂപയുടെ സ്വന്തം ബോണ്ടിലാണ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഗുര്‍മോഹിന കൗര്‍ ഇവര്‍ക്ക് ജാമ്യം നല്‍കിയത്.
33 രാജ്യക്കാരായ 445 വിദേശ പൗരന്മാര്‍ക്കാണ് ഇതിനകം ജാമ്യം ലഭിച്ചത്.

 

Latest News