Sorry, you need to enable JavaScript to visit this website.

സ്വപ്‌ന ഒളിച്ചോടുന്ന സമയത്ത് പോലീസ് എന്തെടുക്കുകയായിരുന്നു-രമേശ് ചെന്നിത്തല

തിരുവനന്തപുരം- കേരളത്തിൽനിന്ന് ബംഗളൂരുവിലേക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഒളിച്ചോടുന്ന സമയത്ത് കേരള പോലീസ് എന്തെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്ഡൗണിൽ ഒന്ന് പുറത്തേക്കിറങ്ങാൻ ബുദ്ധിമുട്ടുള്ള സമയത്താണ് ഒരു വ്യക്തി, അതും കസ്റ്റംസും മറ്റും അന്വേഷിക്കുന്ന കേസിലെ മുഖ്യപ്രതി, നിസാരമായി ബാംഗ്ലൂരിലേക്ക് ഒളിച്ചോടിയത്. ഈ സമയത്ത് പോലീസ് എന്തെടുക്കുകയായിരുന്നു, കണ്ണടച്ചിരിക്കുകയായിരുന്നോ, അതോ അവരെ മറുകണ്ടം ചാടിക്കാൻ സഹായിക്കുകയായിരുന്നോ? പോലീസ് സഹായം വ്യക്തമാണ്. 'ആഭ്യന്തരവകുപ്പ് മന്ത്രി'ക്ക് ഇതേക്കുറിച്ചെന്തെങ്കിലും പറയാനുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

 

Latest News