സൗദിയിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് തടവില്ല

റിയാദ് - ഡ്രൈവിംഗിനിടെ കൈകൾ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 24 മണിക്കൂർ തടവ് ശിക്ഷ ലഭിക്കുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് 'നോ റൂമേഴ്‌സ് അതോറിറ്റി' വ്യക്തമാക്കി. ഇപ്പോൾ പ്രചരിക്കുന്നത് പഴയ വാർത്തയാണ്. 2017 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഡ്രൈവിംഗിനിടെ കൈകൾ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർക്ക് 500 റിയാലിനും 900 റിയാലിനുമിടയിലുള്ള തുകയാണ് പിഴ ലഭിക്കുകയെന്നും അതോറിറ്റി പറഞ്ഞു. 


 

Tags

Latest News