അമിതാഭ് ബച്ചന് കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി

മുംബൈ- ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമിതാഭിനെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളെയും സ്റ്റാഫിനെയും പരിശോധനക്ക് വിധേയമാക്കിയെന്നും ഇവരുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും അമിതാഭ് പറഞ്ഞു. കഴിഞ്ഞ പത്തുദിവസത്തിനകം താനുമായി ബന്ധപ്പെട്ടവരെല്ലാം പരിശോധനക്ക് വിധേയമാകണമെന്നും ബച്ചൻ അഭ്യർത്ഥിച്ചു.

 

Latest News